play-sharp-fill
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ: വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നു; സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗൺ

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ: വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നു; സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ പൊലീസ് കർശനമായി ഇടപെടുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗൺ തുടരുന്നത്.

ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും. സി വിഭാഗത്തിൽ വാഹന പരിശോധന കർശനമാക്കാനും തീരുമാനം. സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡുകൾ വച്ച് പൊലീസ് പരിശോധന നടത്തും. രോഗവ്യാപനം തീവ്രമായ മേഖലകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രമാകും യാത്ര അനുവദിക്കുക. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായം തേടും.

സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. കൃത്യമായ രേഖകൾ കാണിച്ച് വാക്‌സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം. മെഡിക്കൽ സ്റ്റോറുകളും പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോകോളും കർശനമായി പാലിക്കേണ്ടതാണ്.