കോവിഡ് ബാധിച്ച് മരിച്ച മകന്റെ ഖബറിടം കാണാൻ ഒമാനിലെത്തി ഉമ്മ ;പെറ്റമ്മയുടെ ആഗ്രഹം നിറവേറ്റി മസ്കത്ത് റുവി കെ. എം. സി. സി
സ്വന്തം ലേഖിക
മസ്കത്ത് : കോവിഡ് കാലത്ത് ഒമാനില വെച്ച് മരിച്ച ഏക മകന്റെ ഖബറ് സന്ദര്‍ശിക്കാൻ മാതാവ് ഒമാനിലെത്തി. മാതാവ് ആമിനയുടെ യാത്രക്ക് കൂട്ടായത് മസ്കത്തിലെ റുവികെ.എം.സി.സിയാണ് 2021 മാര്‍ച്ച് മാസത്തിലാണ് റഷീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാന സര്‍വീസ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹം ബന്ധുക്കളുടെ അപേക്ഷ പ്രകാരം ഒമാനില്‍ തന്നെ മറവു ചെയ്തത്.
ഏക സന്തതിയായ മകൻ റഷീദിന്റെ വിയോഗത്തോടെ ധര്‍മ്മ സങ്കടത്തിലായ മാതാവ് ഇങ്ങനെ ഒരു ആഗ്രഹം ആരാഞ്ഞപ്പോള്‍ അത് ഏറ്റെടുക്കുകയായിരുന്നു മസ്കത്ത് റുവി കെ.എം.സി.സി. റഷീദിന്റെ മരണാനന്തര കര്‍മങ്ങള്‍ ഏറ്റെടുത്ത് നടത്തിയതും റുവി കെ.എം.സി.സിയായിരുന്നു. മസ്കത്തിലെ മബേല ഖബര്‍ സ്ഥാനിലാണ് റഷീദിന്റെ ഖബറിടം. മകന്റെ ഖബറ് കാണണം എന്ന ആഗ്രഹം പൂര്‍ത്തിയാക്കി ആമിന ഉമ്മ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0