play-sharp-fill
കൊവിഡ്: രണ്ടാം തരംഗത്തിൽ വൈറസ് വായുവിലൂടെയും പടരാം: മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ്: രണ്ടാം തരംഗത്തിൽ വൈറസ് വായുവിലൂടെയും പടരാം: മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രണ്ടാം തരംഗം രാജ്യത്ത് പടർന്ന് പിടിക്കുമ്പോൾ , ആശങ്കയിലായ രാജ്യത്ത് പ്രതിസന്ധി ഇരട്ടിയാക്കി ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കൊവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയതോടെയാണ് ആശങ്ക വർദ്ധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വായുവിലൂടെ പകരുമെന്നാണ് കൊവിഡ് 19 ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പരിഷ്കരിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം വ്യക്തമാക്കിയത്.

രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും വൈറസ് പകരുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ വൈറസ് പകരൂവെന്ന മുന്‍ധാരണകളാണ് ഇതോടെ തിരുത്തപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടില്‍ വൈറസിന് വായുവിലൂടെ പത്തുമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.

കോവിഡ് ബാധിതരുടെ ഉമിനീര്‍, മൂക്കില്‍നിന്ന് പുറത്തു വരുന്ന ദ്രവം എന്നിവ രണ്ടുമീറ്റര്‍ അകലത്തില്‍ വരെ പതിച്ചേക്കാം ഇതില്‍നിന്ന് വായുവിലൂടെ മറ്റൊരാളിലേക്ക് വൈറസ് എത്തുന്നു.

വൈറസ് കണങ്ങള്‍ വായുവിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനാല്‍ അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ആളുകള്‍ രോഗ ബാധിതരാകാനുളള സാധ്യത ഉയര്‍ന്നതാണെന്നും അതിനാല്‍ രോഗബാധിതര്‍ ഉള്ളിടിങ്ങളില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.