സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ചു; മാസ്‌കിനും പിപിഇ കിറ്റിനും വില കുറയും; അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ചു.
ആര്‍ ടി പി സി ആര്‍ 300 രൂപ, ആന്റിജന്‍ ടെസ്റ്റ് 100 രൂപ,എക്സ്പെര്‍ട്ട് നാറ്റ് 2350 രൂപ, ട്രൂനാറ്റ് 1225 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടൊപ്പം പിപിഇ കിറ്റ്, എന്‍95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികള്‍ക്കും വില കുറച്ചു.
പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എല്‍ സൈസിന് 154 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഡബിള്‍ എക്‌സ് എല്‍ സൈസിന് 156 രൂപയും.
മേല്‍പ്പറഞ്ഞ അളവിലെ ഏറ്റവും ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍95 മാസ്‌കിന് ഏറ്റവും കുറഞ്ഞ നിരക്ക് 5.50 രൂപയും ഉയര്‍ന്ന നിരക്ക് 15 രൂപയുമാണ്.
ആര്‍ ടി പി സി ആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ എന്നിങ്ങനെയായിരുന്നു പഴയ നിരക്ക്. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.