കോവിഡ് പ്രതിസന്ധിമൂലം രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടന്നത് എട്ട് ആത്മഹത്യകള്‍; രണ്ടാം ലോക്ക്ഡൗണിന് ശേഷം ആത്മഹത്യകള്‍ കൂടി; സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം; ഇന്നലെ ജീവനൊടുക്കിയത് സ്വകാര്യ ബസ് ഉടമ രാജാമണി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കോവിഡ് പ്രതിസന്ധിമൂലം രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടന്നത് എട്ട് ആത്മഹത്യകള്‍; രണ്ടാം ലോക്ക്ഡൗണിന് ശേഷം ആത്മഹത്യകള്‍ കൂടി; സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം; ഇന്നലെ ജീവനൊടുക്കിയത് സ്വകാര്യ ബസ് ഉടമ രാജാമണി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Spread the love

 

സ്വന്തം ലേഖകന്‍

കോട്ടയം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിമൂലം രണ്ട് മാസത്തിനിടെ നടന്നത് എട്ട് ആത്മഹത്യകള്‍. ലോക്ക് ഡൗണ്‍ തകിടംമറിച്ച സാമ്പത്തികാവസ്ഥയാണ് ചെറുകിട വ്യാപാരികളെ ഉള്‍പ്പെടെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

ജൂണ്‍ 21 ന് തിരുവനന്തപുരം നന്ദന്‍കോടായിരുന്നു ആദ്യ ആത്മഹത്യ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് നന്ദന്‍കോടുള്ള വീട്ടില്‍വച്ച് വിഷം കഴിച്ച് മരിച്ചത്. ചാലയില്‍ സ്വര്‍ണ്ണപ്പണിക്കാരനായ മനോജ്കുമാര്‍ കടുത്ത സാമ്പകത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കുടുംബത്തോടെ ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറ സ്വദേശിയും ഏലം കര്‍ഷകനായ സന്തോഷ് വാഹനവായ്പ അടക്കാനായി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഒരുമുഴം കയറില്‍ ജീവനൊടുക്കിയത്. ജൂലൈ 1ന് ആയിരുന്നു ഇത്.

ജൂലൈ 2ന് തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി നിര്‍മ്മല്‍ചന്ദ്രന്‍ കോഴിക്കടയില്‍ വച്ചാണ് ആത്മഹത്യചെയ്തത്. മായാ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയായിരുന്നു. കടബാധ്യതകള്‍ തന്നെയാണ് ഈ ജീവനും പൊലിയാന്‍ കാരണമായത്.

പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ വീടിന് സമീപത്ത് വച്ച് തന്നെ കളനാശിനി കഴിച്ചാണ് ജീവനൊടുക്കിയത്. ജൂലൈ 17ന് ആയിരുന്നു ഇത്.

രണ്ട് ദിവസത്തിന് ശേഷം ജൂലൈ 19ന് ഇടുക്കി അടിമാലി ഇരുമ്പ്പാലത്ത് സ്വദേശി വിനോദ് ആത്മഹത്യ ചെയ്തു. ബേക്കറി ഉടമയായിരുന്ന ഇദ്ദേഹം രാവിലെ ബേക്കറി തുറന്ന ശേഷമാണ് ആത്മഹത്യ ചെയ്തത്.

ഇതിന് പിന്നാലെയാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ്തത്. അമ്ബലവയല്‍ പെരുമ്ബാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.

കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായായിരുന്നു രാജാമണി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

രാജാമണി കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുഗതാഗത മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചു.

 

 

Tags :