കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തി

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ

ചെന്നൈ: കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തി. തമിഴ്‌നാട്ടിലേക്ക് പുറത്ത് നിന്നും എത്തുന്നവർക്ക് ഇ-പാസ് മുഖേനെയായിരിക്കും പ്രവേശനം.

അതേസമയം ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നും എത്തുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ലായിരിക്കും. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാർക്ക് ഇ പാസ് നിർബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്കും ഇപാസ് നിർബന്ധമാണെന്നാണ് മാർച്ച് 4 ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നതെങ്കിലും,കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കി.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം അന്തർ ജില്ല, അന്തർ സംസ്ഥാന യാത്രകൾക്ക് ഇ പാസ് നിർബന്ധമാക്കിയിരുന്നു. പിന്നീട് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിരുന്നു.എന്നാൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരിക്കുന്നത്.