എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ജനുവരി ആദ്യവാരം തുടങ്ങുമെന്ന് സൂചന : താഴ്ന്ന ക്ലാസുകളിലെ പരീക്ഷകൾ ഒഴിവാക്കും ; ഉന്നതല യോഗം 17ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടിച്ചിട്ട സ്‌കൂളുകൾ ജനുവരിയിൽ തുറക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം 17ന് നടക്കും.
അതേസമയം പൊതു പരീക്ഷയ്ക്കു തയാറാവേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഒൻപതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തിൽ പിന്നീടേ തീരുമാനമുണ്ടാകൂ.ർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
താഴെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താഴെയുള്ള ക്ലാസുകൾ കൂടി തുടങ്ങുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അക്കാദമിക് വർഷം ക്ലാസുകൾ പൂർണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.
സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് സർക്കാർ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചർച്ച നടത്തും. ഇവരുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക.