പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറരുത് ; ക്ലാസ് മുറികളിലെ ജനാലകളും വാതിലുകളും തുറന്നിടണം : കോവിഡ് കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറന്നു തുടങ്ങുകയാണ്. സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് തുടങ്ങിയിരിക്കുന്നത്. മഹാമാരിയ്ക്കിടയിൽ സ്‌കൂളുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകൾ ഉപയോഗിക്കുക. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കിൽ മാസ്‌ക് വച്ച് […]