കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കോട്ടയം കളക്ടറുടെ സെക്യൂരിറ്റി ഓഫീസറായ സാർജന്റ്; മാസ്‌ക് ധരിക്കാത്ത സാധാരണക്കാരെ ചട്ടം പഠിപ്പിക്കുന്ന ഭരണസിരാകേന്ദ്രത്തിൽ നടക്കുന്ന നിയമലംഘനം മൂക്കിൻതുമ്പത്ത് കണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ കോട്ടയം ജില്ലാ കളക്ടർ; തേർഡ് ഐ ന്യൂസ് സംഘം കളക്ട്രേറ്റിൽ നടത്തിയ അന്വേഷണത്തിൽ എല്ലാ ജീവനക്കാരും മാസ്‌ക് ധരിച്ച് ജോലി ചെയ്യുന്നത് കണ്ടത് ഡിവൈഎസ്പി ഓഫീസിലും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മാത്രം

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കോട്ടയം കളക്ടറുടെ സെക്യൂരിറ്റി ഓഫീസറായ സാർജന്റ്; മാസ്‌ക് ധരിക്കാത്ത സാധാരണക്കാരെ ചട്ടം പഠിപ്പിക്കുന്ന ഭരണസിരാകേന്ദ്രത്തിൽ നടക്കുന്ന നിയമലംഘനം മൂക്കിൻതുമ്പത്ത് കണ്ടിട്ടും ഒരക്ഷരം ഉരിയാടാതെ കോട്ടയം ജില്ലാ കളക്ടർ; തേർഡ് ഐ ന്യൂസ് സംഘം കളക്ട്രേറ്റിൽ നടത്തിയ അന്വേഷണത്തിൽ എല്ലാ ജീവനക്കാരും മാസ്‌ക് ധരിച്ച് ജോലി ചെയ്യുന്നത് കണ്ടത് ഡിവൈഎസ്പി ഓഫീസിലും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. പൊതുജനങ്ങളും കാര്യഗൗരവത്തോടെ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളോട് പരമാവധി സഹകരിക്കുന്നുണ്ട്. മാസ്‌ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങിനടക്കുന്നവരെ മുഷ്ടിചുരുട്ടി പേടിപ്പിക്കാനും പണം പിരിക്കാനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് നിയമപാലകരും ആരോഗ്യവകുപ്പും. ചായ കുടിക്കാനായി മാസ്‌ക് താഴ്ത്തിയവരോട് വരെ 500 രൂപ പിഴ ഈടാക്കിയ സംഭവം കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായി.

എന്നാൽ കോട്ടയം ജില്ലാ കളക്ടറുടെ മൂക്കിന് താഴെയുള്ള ഓഫീസുകളിൽ നടക്കുന്ന നിയമലംഘനം കണ്ടിട്ടും കാണാതെ പോകുകയാണ് അധികൃതർ. ദിവസവും ആയിരക്കണക്കിന് ആളുകൾ വരുന്ന ജില്ലാ കളക്ട്രേറ്റിൽ കളക്ടറുടെ സാർജന്റ് പോലും മാസ്‌ക് താഴ്ത്തി വച്ചാണ് ഓഫീസിലിരിക്കുന്നത്. കോട്ടയം ജില്ലയുടെ മുഴുവൻ ചുമതലയുള്ള കളക്ടർ, ഇഷ്ടക്കാർക്ക് എന്ത് തോന്ന്യവാസവും കാണിക്കാനുള്ള മൗനാനുവാദം നൽകുന്നതാണ് ഇത്തരം ചട്ടലംഘനങ്ങൾക്ക് പിന്നിലെന്ന് നിസ്സംശയം പറയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈ സാനിറ്റൈസ് ചെയ്ത് പേരും അഡ്രസും ഉൾപ്പെടെ രേഖപ്പെടുത്തി മാസ്‌കും വച്ച് മാത്രമാണ് സാധാരണക്കാരെ കളക്ട്രേറ്റിൽ പ്രവേശിപ്പിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളുള്ള പ്രായമായവരോട് പോലും യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ കോവിഡ് ചട്ടങ്ങൾ പഠിപ്പിക്കുന്നത്. ഇത്തരത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്ന കളട്രേറ്റിനുള്ളിലാണ് സാർജന്റിന്റെയടക്കം നിവധി ഉദ്യോഗസ്ഥരുടെ നഗ്‌നമായ നിയമലംഘനം.

തേർഡ് ഐ ന്യൂസ് സംഘം കളക്ട്രേറ്റിൽ നടത്തിയ അന്വേഷണത്തിൽ എല്ലാ ജീവനക്കാരും മാസ്‌ക് ധരിച്ച് ജോലി ചെയ്യുന്നത് കണ്ടത് ഡിവൈഎസ്പി ഓഫീസിലും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മാത്രമാണ്.

ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഇൻഫർമേഷൻ സെന്റർ, ചരക്ക് സേവന നികുതി വകുപ്പ് ഓഫീസ്, ജില്ലാ ഇൻഷൂറൻസ് ഓഫീസ്, ജില്ലാ ശിശുവികസന സമിതി ഓഫീസ്, കളക്ടറുടെ ഓഫീസിന് മുൻപിലെ വരാന്ത തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നിയമലംഘംനം കാണാനിടയായി.

സർക്കാർ ഉദ്യോഗസ്ഥർക്ക് എന്ത് തോന്ന്യവാസവും കാണിക്കാനുള്ള അവകാശം ഉള്ളത് പോലെയാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഏഴ് മണിക്ക് കടകൾ അടക്കണം, രണ്ട് പേരിൽ കൂടുതൽ കടകളിൽ കാണരുത്, ഓട്ടോറിക്ഷയിൽ രണ്ട് പേർ മാത്രമേ കയറാവൂ, മാസ്‌ക് ഇല്ലാത്തവരെ കണ്ടാൽ 500 രൂപ പെറ്റിയടിക്കും, സാനിറ്റൈസർ ഓട്ടോയിൽ കരുതണം എന്ന് പറയുന്ന അധികൃതർ, കോട്ടയം കളക്ട്രേറ്റിലെ തോന്ന്യവാസം കാണുന്നില്ലേ? .ഇതൊക്കെ ആര് ആരോട് പറയാൻ?