നഗരത്തിലെ കടകള്‍ മുഴുവന്‍ കൃത്യം 7.30ന് അടപ്പിച്ചിട്ടും അടയ്ക്കാതിരുന്ന ‘ആ തട്ടുകട’ ഇന്ന് അടപ്പിച്ചു; വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പരാതിയെ തുടര്‍ന്ന് തേര്‍ഡ് ഐ നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് 7.40 കഴിഞ്ഞും കട തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തി; ജില്ലാ പൊലീസ് മേധാവിയെയും ഈസ്റ്റ് ഇൻസ്പക്ടറേയും വിവരം ധരിപ്പിച്ചപ്പോള്‍ നടപടിയെടുത്തത് നിമിഷങ്ങള്‍ക്കകം; നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപത്ത് നിയമങ്ങള്‍ക്കതീതമായി പ്രവർത്തിച്ച ‘ആ തട്ടുകട’യ്ക്കും പൂട്ടിട്ടു. നഗരത്തിലെ കടകള്‍ എല്ലാം ഏഴരയ്ക്ക് തന്നെ ബലമായി പൂട്ടിച്ച പൊലീസിന്റെ അന്നദാതാവെന്ന് പരക്കെ അറിയപ്പെടുന്ന കട ഇന്നലെ രാത്രി എട്ടരയ്ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് തേര്‍ഡ് ഐ ന്യൂസിലേക്ക് മറ്റ് വ്യാപാരികളും പൊതുജനങ്ങളും ഇന്നും പരാതികള്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് തേര്‍ഡ് ഐ ന്യൂസ് സംഘം കട തുറന്നിരിക്കുകയാണോയെന്ന് പരിശോധിക്കാനെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 7.40 നും കട തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ശില്‍പ്പയെയും ഈസ്റ്റ് എസ്.എച്ച്. ഒ. ബിജോയിയെയും വിവരം ധരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം ഈസ്റ്റ് ഇൻസ്പക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി കട അടപ്പിച്ചു.
സര്‍ക്കാര്‍ നിയമം എല്ലാ വ്യാപാരികളും ഒരുപോലെ പാലിക്കുമ്പോള്‍ ഈ ഒരു കടയ്ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത..? കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയാണ് എല്ലാ വ്യാപാരികളും നേരിടുന്നത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമ്മാനിച്ച ദുരിത കയത്തില്‍ നിന്നും പലരും കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ.
വൈകിട്ടാണ് കച്ചവടം കൂടുതലായി നടക്കുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ എല്ലാവരും സഹകരിക്കുകയാണ് ചെയ്തത്.
നിയന്ത്രണങ്ങളോട് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷനും പൂര്‍ണ സഹകരണവും പിന്തുണയും അറിയിച്ചിരുന്നു.
നഗരത്തിലെ എല്ലാ കടകളും കൃത്യം 7.30ന് തന്നെ പൊലീസെത്തി അടപ്പിക്കാറുണ്ട്. എന്നാല്‍ ഈ കടമാത്രം നിയന്ത്രണങ്ങള്‍ക്കതീതമായി തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണികഴിഞ്ഞും കട തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
ഇവിടെ നിന്നുമാണ് രാത്രി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കുന്നതെന്നാണ് മറ്റ് വ്യാപാരികളും പൊതുജനങ്ങളും പറയുന്നത്.
അതുകൊണ്ടാണോ ഈ കടയ്ക്ക് മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ ‘പ്രത്യേക’ അനുമതിയുള്ളതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്.