ആശുപത്രി ബില്ല് അടക്കാതെ രോഗികളെ വട്ടം ചുറ്റിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍; രോഗം മൂര്‍ച്ഛിച്ചാല്‍ വലിയ തുക കൊടുക്കേണ്ടി വരുമെന്ന് പേടി; പുതിയ പോളിസികള്‍ നല്‍കാനും മടി;കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത് പത്ത് ലക്ഷത്തിലധികം ആളുകള്‍ ; തകര്‍ന്ന് തരിപ്പണമാകുന്ന ‘ഇന്‍ഷുറന്‍സ് പരിരക്ഷകള്‍’

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോവിഡ് രോഗ മുക്തര്‍ പുതുതായി ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അപേക്ഷ നല്‍കിയാല്‍ മൂന്നു മുതല്‍ ആറു മാസം വരെ കാത്തിരിക്കാന്‍ നിര്‍ദേശിക്കുന്നതായി പരാതി. കോവിഡ് കേസുകളില്‍ ആശുപത്രി ബില്ല് നല്‍കാനും കമ്പനികള്‍ വിസമ്മതിക്കുകയാണ്.

ക്യാഷ്‌ലെസ്സ് സംവിധാനത്തിലുള്ള ഇന്‍ഷുറന്‍സ് ആണെങ്കില്‍ രോഗി ആശുപത്രി വിട്ട് പോയി രണ്ടു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കണമെന്നാണ് വ്യവസ്ഥ. നിലവില്‍ ഇത് കാര്യക്ഷമമല്ല. രോഗവ്യാപനം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ പുതുതായി കോവിഡ് പോളിസികള്‍ നല്‍കാനും കമ്പനികള്‍ മടിക്കുകയാണ്.

2021 മാര്‍ച്ച് വരെ കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 54 ശതമാനമാണ് കമ്പനികള്‍ പണം നല്‍കിയത്. അതായത് 14,608 കോടി നല്‍കേണ്ട സ്ഥാനത്ത് 7,900 കോടി മാത്രം. 9,96,804 പേര്‍ കോവിഡ് ക്ലെയിമുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1.87 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1.53 കോടി പേര്‍ രോഗമുക്തരായി. ഇത്രയും പേര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് കമ്പനികളുടെ പക്ഷം.

രോഗം മൂലം മറ്റു സങ്കീര്‍ണതകള്‍ ശരീരത്തെ പിടികൂടി ഗുരുതരാവസ്ഥയിലാകുന്ന പക്ഷം വലിയ തുക നല്‍കേണ്ടിവരുമോയെന്നാണ് കമ്പനികളുടെ ആധി. കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപന തോത് കൂടിയത് മാത്രമല്ല, മരണ നിരക്ക് ഉയര്‍ന്നതും ഇന്‍ഷുറന്‍സ് കമ്പനികളെ ആശങ്കയിലാക്കുന്നുണ്ട്.