രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവം; രോ​ഗ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവം; രോ​ഗ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നാണ് മാന്നീം സ്ഥാനത്തെത്തിയത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്യ​ത്ത് കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷം കവിഞ്ഞു.

അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലും മാത്രമാണ് നി​ല​വി​ൽ ഇ​ന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങൾ. ബ്ര​സീ​ലി​ൽ 15 ല​ക്ഷത്തിലധികവും അ​മേ​രി​ക്ക​യി​ൽ 28 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കൊവി​ഡ് കേ​സു​ക​ൾ. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റെക്കോ​ർ​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 25,000 കേ​സു​ക​ൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിൽ 132,382 പേരും, ബ്രസീലിൽ 64,365 പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ മരണ സംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 613 പേർ രോഗം ബാധിച്ച് മരിച്ചു.