ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം; ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്ഥികളിൽ പരിശോധന ശക്തമാക്കി; പ്രതിരോധം ഉറപ്പിക്കാൻ ഡിസിപി ഐശ്വര്യ ഡോങ്ക്റയും സംഘവും

ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം; ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്ഥികളിൽ പരിശോധന ശക്തമാക്കി; പ്രതിരോധം ഉറപ്പിക്കാൻ ഡിസിപി ഐശ്വര്യ ഡോങ്ക്റയും സംഘവും

സ്വന്തം ലേഖകൻ 

 

കൊച്ചി : കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം.

 

എറണാകുളം ജില്ലയിൽ ഇന്നലെ 2161പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2150 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റത്. 1885 പേരാണ് ജില്ലയിൽ രോ​ഗമുക്തി നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിരോധം ഉറപ്പാക്കുക, ഓണത്തിരക്ക് കുറയ്ക്കുക, മയക്കുമരുന്ന് – കഞ്ചാവ് മാഫിയകളെ തടയുക എന്നിവയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ മേൽനോട്ടത്തിൽ 4 ഡിവൈഎസ്പിമാർക്കാണ് നിയന്ത്രണങ്ങൾക്കുള്ള ചുമതല.

 

നഗരത്തിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പരിശോധനകൾക്കായി വിന്യസിക്കും. പരിശോധനകൾക്കായി 950 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 

ഓണത്തോട് അനുബന്ധിച്ച് എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്ഥികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.