‘ചീത്ത വിളിക്കാന്‍ ഇത് നിന്റെ വീട്ടുമുറ്റമല്ല’: കളിക്കളത്തില്‍ വാക്ക്‌പോരുമായി കോഹ്ലിയും ആന്‍ഡേഴ്‌സണും; മൈതാനത്ത് റിഷാഭ് പന്തുമായി കയര്‍ത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്

‘ചീത്ത വിളിക്കാന്‍ ഇത് നിന്റെ വീട്ടുമുറ്റമല്ല’: കളിക്കളത്തില്‍ വാക്ക്‌പോരുമായി കോഹ്ലിയും ആന്‍ഡേഴ്‌സണും; മൈതാനത്ത് റിഷാഭ് പന്തുമായി കയര്‍ത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്

Spread the love

സ്വന്തം ലേഖകന്‍

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളിക്കളത്തില്‍ വാക്ക്‌പോരുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണും.

പൂജാരയ്ക്കെതിരേ 17-ാം ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷമാണ് ഇരുവരും മൈതാനത്ത് വാക്ക്‌പോര് നടത്തിയത്. ആന്‍ഡേഴ്‌സന്റെ ചില വാക്കുകളാണ് കോഹ്ലിയെ പ്രകോപിതനാക്കിയത്. പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആന്‍ഡേഴ്‌സനോട് ‘നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല’ എന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിലായിരുന്നു സംഭവം.
ആന്‍ഡേഴ്‌സണ്‍ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയാണെന്നും പ്രായമായവര്‍ അങ്ങനെയാണെന്നും കോഹ്ലി പറഞ്ഞു.

വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്‌സണും വാക്കുകള്‍കൊണ്ട് കൊമ്പ്‌കോര്‍ത്തതിന് പിന്നാലെ റിഷാഭ് പന്തുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മൈതാനത്ത് കയര്‍ത്തു.

വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ പ്രകോപിപ്പിച്ചത്. മുടന്തന്‍ന്യായങ്ങള്‍ നിരത്തി കളി നിര്‍ത്താന്‍ നാണമില്ലേ എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ വാക്കുകള്‍. പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി.