സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിക്കുന്നു: കോവിഡ് ബാധിച്ച് പന്ത്രണ്ടാമത് രോഗിയും മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിക്കുന്നു: കോവിഡ് ബാധിച്ച് പന്ത്രണ്ടാമത് രോഗിയും മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി

തേർഡ് ഐ ബ്യൂറോ

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ഓരോ ദിവസം കഴിയും തോറും വർദ്ധിക്കുന്നു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 12 ആമത് രോഗി കൂടി മരിച്ചതോടെയാണ് മരണങ്ങൾ ഭീതിപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കു എത്തിയത്.

പാലക്കാട് സ്വദേശി മീനാക്ഷി അമ്മാൾ (73)ആണ് മരിച്ചത്. പ്രമേയം ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു.മീനാക്ഷി അമ്മാൾ മെയ് 25 നാണ് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിത്.മെയ് 28 നാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടർന്ന് 28ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷി അമ്മാളിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം വ്യാഴാഴ്ച തന്നെ നടക്കും. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.