സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിനെതിരെ മുഖം തിരിച്ച് ജനങ്ങൾ; കൊവിഡ് രോ​ഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർ പോലും പരിശോധനക്ക് തയ്യാറാകുന്നില്ല; ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ചികിത്സയെന്ന സർക്കാർ പ്രഖ്യാപനം സ്വപ്നങ്ങളിൽ മാത്രം

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിനെതിരെ മുഖം തിരിച്ച് ജനങ്ങൾ; കൊവിഡ് രോ​ഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർ പോലും പരിശോധനക്ക് തയ്യാറാകുന്നില്ല; ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ചികിത്സയെന്ന സർക്കാർ പ്രഖ്യാപനം സ്വപ്നങ്ങളിൽ മാത്രം

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുന്ന സാഹചപര്യത്തിൽ കൊവിഡ് പരിശോധനക്ക് ജനങ്ങൾ തയ്യാറാകാത്തത് ആശങ്ക സൃഷ്ടിക്കുന്നു.

കൊവിഡ് രോ​ഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർ പോലും രോ​ഗ ലക്ഷണങ്ങൾ ഇല്ലാ എന്ന പേരിൽ കൊവിഡ് പരിശോധനയിൽ നിന്നും ഒഴിഞ്ഞ് മാറുകയാണ്. ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ നടത്തും എന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാകാത്തതും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധനത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുകുന്നതിനിടെയാണ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ ടെസ്റ്റിനോട് മുഖം തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ കഴിയണമെന്നതാണ് പിന്‍മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ ടെസ്റ്റിനായി പലരും സ്വയം സന്നദ്ധരായി എത്തിയെങ്കിലും ഇപ്പോൾ ആളുകൾ പരിശോധനയിൽ നിന്നും ഒഴിഞ്ഞ് മാറുന്ന അവസ്ഥയാണുള്ളത്.

ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. രോഗസാധ്യതയുളള പ്രദേശങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം. എന്നാല്‍, ഇതില്‍ അര്‍ത്ഥമില്ലെന്നും രോഗലക്ഷണങ്ങളുളളവരെയും രോഗസാധ്യത കൂടുതലുളളവരെയും മാത്രം ടെസ്റ്റ് നടത്തിയാൽ മതി എന്നാണ് ആരോ​ഗ്യ വിധ​ഗ്ദരുടെ അഭിപ്രായം