കൊവിഡ്: ഇനി വരാനിരിക്കുന്നത് അതി തീവ്ര ഘട്ടം: മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കൊവിഡ്: ഇനി വരാനിരിക്കുന്നത് അതി തീവ്ര ഘട്ടം: മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

Spread the love

സ്വന്തം ലേഖകൻ

ജനീവ: കൊവിഡ് 19ന്റെ അതി തീവ്ര ഘട്ടം ഇനി വരാനിരിക്കുന്നതെയുള്ളു എന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൊവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥ ഇനി വരാനിരിക്കുന്നതെയുള്ളുവെന്നും, ലോകത്ത് കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും ലോകാരോ​ഗ്യ സംഘട മേധാവി ട്രെഡോസ് അഥാനോം വ്യക്തമാക്കി. വൈറസിനെ നേരിടാൻ ലോകം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും, രോ​ഗത്തെ തുടച്ചു നീക്കാൻ മാസങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ലോകത്ത് ഒരു കോടി ആറ് ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. 5.13 ലക്ഷം ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങി. നിലവിൽ അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങൾ കൊവിഡിന്റെ പ്രവഭ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. റഷ്യയാണ് കൊവിഡ് വ്യാപനത്തിൽ മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ സ്ഥിതി റഷ്യയെക്കാൾ ​ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലും സമ്പർക്കം വഴിയുള്ള കൊവിഡ് കേസുകൾ വർധിച്ചു വരുന്നതും ആശങ്കയുണർത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ നാട്ടിലെത്തിക്കാൻ തുടങ്ങിയതു മുതൽ സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ദിനം പ്രതി കുതിച്ചുയരുകയാണ്. സെന്റിനെന്റൽ സർവൈലൻസ് ടെസ്റ്റിലൂടെ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിതരെ കണ്ടെത്തിയകതും സംസ്ഥാനത്ത് സമൂഹ വ്യാപന മുന്നറിയിപ്പാണ് നൽകുന്നത്.