ജില്ലയിൽ വാക്‌സിൻ ബുക്കിംങ് വീണ്ടും: കോവിഷീൽഡ് വാക്സിൻ; ആദ്യ ഡോസുകാർക്ക് ചൊവ്വാഴ്ച രാവിലെ 11 മുതൽ ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്ക് ജൂലൈ 21 മുതൽ 28 വരെ കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ 11 മുതൽ ബുക്ക് ചെയ്യാം. www.cowin.gov.in എന്ന പോർട്ടലിലാണ് രജിസ്‌ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാർ മാത്രം ഓൺലൈൻ ബുക്കിംഗ് നടത്തിയാൽ മതിയാകും.
ജില്ലയിൽ ലഭ്യമായതിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്കുവേണ്ടി നീക്കി വച്ചതിനു ശേഷമുള്ള വാക്‌സിനാണ് ഒന്നാം ഡോസുകാർക്ക് നൽകുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരുടെ പട്ടിക ആരോഗ്യവകുപ്പിന്റെ പക്കലുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തിൽതന്നെ വാക്സിന്റെ ലഭ്യതയനുസരിച്ച് മുൻഗണനാ ക്രമത്തിൽ ഇവർക്ക് വാക്‌സിൻ നൽകുമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
രണ്ടാം ഡോസുകാർ വാക്‌സിനേഷനു വേണ്ടി ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂൾ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതു പ്രകാരം വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. covid19.kerala.gov.in ൽ രജിസ്റ്റർ ചെയ്യുന്ന മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവരുടെ വാക്‌സിനേഷനും ഇതേ രീതിയിലാണ് നടത്തുന്നത്.