play-sharp-fill
വീണ്ടും കേരളം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്; രാത്രികാല കർഫ്യൂവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു

വീണ്ടും കേരളം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്; രാത്രികാല കർഫ്യൂവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധങ്ങളെല്ലാം മറികടന്ന് രോഗം അതിവേഗം കുതിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സംസ്ഥാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ചുള്ള നിർദേശം നൽകിയത്.

അടുത്ത ആഴ്ച രാത്രി പത്തു മുതൽ രാവിലെ ആറു വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കർഫ്യൂ തുടരും. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കും. കൊവിഡ് മരണസംഖ്യ സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കോവിഡ് കണക്ക് കേരളത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു്. കേരളത്തിലെ ടെസ്റ്റിംങ് ടെസ്റ്റിംഗ് രീതി അഭിനന്ദനാർഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് സാമൂഹിക ജീവിതത്തിന് ഏൽപ്പിച്ച പരിക്ക് ഭേദമാക്കേണ്ടതുണ്ട്. കേരളത്തിൽ വലിയൊരു വിഭാഗം രോഗബാധിതരായിട്ടില്ല. കൊവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവ്. കാൻസർ- പ്രമേഹബാധിതർ കൂടുതലായിട്ടും മരണനിരക്ക് കുറയ്ക്കാനായത് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ്. ആരോഗ്യപ്രവർത്തകരുടെ സേവനം സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ രോഗം വന്ന് പോയത് 44.4 ശതമാനം. വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നവർ ഉണ്ട്. വാക്സിൻ വിരുദ്ധ സന്ദേശങ്ങൾക്ക് മുഖം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക്തലം മുതലുള്ള ആശുപത്രികളിൽ ഓകിസിജൻ കിടക്കകൾ, ഐസിയു ഉൾപ്പെടെ സജ്ജമാണ്.
കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന മുന്നറിയിപ്പ് മുന്നിൽ കണ്ട് പീഡിയാട്രിക് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 38 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ സ്ഥാപിക്കും. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട 87 കുട്ടികൾക്ക് ധനസഹായം ഉടൻ നൽകുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഒൻപത് ലക്ഷം പേർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ലന്നും ഇത് ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.