play-sharp-fill
കോവിഡിനെതിരെ ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ മാസ്‌ക്’

കോവിഡിനെതിരെ ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ മാസ്‌ക്’

സ്വന്തം ലേഖകൻ

ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനം ശക്തമാക്കുവാൻ ഇന്നലെ കൂടിയ പഞ്ചായത്ത് തല ജാഗ്രത യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, വീക്കിലി ഇൻഫെക്ഷൻ പോസിറ്റിവിറ്റി റേറ്റും ഏറ്റവും ഉയർന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനം.

കൊവിഡ് ടെസ്റ്റ് വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുവാനും രണ്ടാഴ്ചയിൽ ഒരിക്കൽ ടെസ്റ്റ് നടത്തി റിസൾട്ട് കൈയ്യിൽ കരുതുവാനും വ്യാപാരി വ്യവസായികൾക്ക് കർശന നിർദേശം നൽകും. ടാക്‌സി, ഓട്ടോ ഡ്രൈവർമാർ തൊഴിലുറപ്പ് പ്രവർത്തകർ മെഡിക്കൽ കോളേജ് കുടുംബശ്രീയുടെ ക്ലീനിംഗ്, കാന്റീൻ തൊഴിലാളികൾക്കും ഇത് ബാധകമാണ്. വരും ദിവസങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് ഊർജിതമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും വാക്സിൻ എടുക്കാത്തവർ വാർഡ് മെമ്പർ, ആശാ വർക്കർ എന്നിവരുമായി ബന്ധപ്പെടുക. തൊണ്ണംകുഴി എൽ. പി സ്‌കൂളിൽ വെച്ച് നടക്കുന്ന വാക്സിനേഷൻ ക്യാമ്പുകളിൽ വാർഡ് തിരിച്ചു തന്നിരിക്കുന്ന സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന രോഗികൾ കൃത്യമായ രീതിയിൽ മാനദണ്ഡങ്ങൾപാലിക്കാത്തതിനാൽ മറ്റ് അംഗങ്ങൾക്കും രോഗം പിടിപെടുന്ന സാഹചര്യം കൂടിയിട്ടുണ്ട്.അതുകൊണ്ട് വീട്ടിൽ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കുക. സാനിറ്റൈസർ,സോപ്പ് ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. പൊതുവായിട്ടുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.

ഏതെങ്കിലും വ്യക്തിക്ക് രോഗലക്ഷണം കണ്ടാൽ ഉടനടി കോവിഡ് പരിശോധന നടത്തുകയും സ്വയം ക്വാറന്റൈനിൽ പോകേണ്ടതുമാണ്. ഇത് ആരോഗ്യവകുപ്പിനെ കർശനമായി അറിയിക്കേണ്ടതുമാണ്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ്, എന്നിവരുടെ സംയുക്തമായ പരിശോധന വരും ദിവസങ്ങളിൽ കർശനമാക്കും. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് മേധാവികൾ കർശനമായും നിരീക്ഷിക്കേണ്ടതാണ്.

എല്ലാ വാർഡുകളിലും ജാഗ്രത സമിതി കൂടി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലിൻ ടോമിച്ചൻ, വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, വാർഡ് മെമ്പർമാരായ ഹരികുട്ടൻ, ജസ്റ്റിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോക്ടർ റോസിലിൻ ജോസഫ്, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജെ,ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ. സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർ,ആശാ വാർക്കർമാർ, കുടുംബശ്രീ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.