ക്വാർട്ടേഴ്സിനുള്ളിൽ നിന്നും ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ രണ്ടാഴ്ച മുൻപ് താമസത്തിനെത്തിയ ദമ്പതികളെ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
മലപ്പുറം: ദമ്പതിമാരെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പവൻകുമാറിനെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജെസിബി ഓപറേറ്ററായി ജോലി ചെയ്യുന്ന പവനും ഭാര്യയും രണ്ടാഴ്ച മുൻപാണ് ചങ്ങരംകുളത്ത്ക്വാർട്ടേഴ്സിൽ താമസത്തിന് എത്തിയത്. നാലുദിവസമായി ഇവരെ പുറത്തുകണ്ടിരുന്നില്ല. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0