play-sharp-fill
പുതിയ വെല്ലുവിളിയുമായി കൊറോണ വൈറസ് ; രോഗ ലക്ഷണങ്ങൾ  കാണുന്നതിന് മുൻപ് തന്നെ മരിച്ചു വീഴുന്നു

പുതിയ വെല്ലുവിളിയുമായി കൊറോണ വൈറസ് ; രോഗ ലക്ഷണങ്ങൾ കാണുന്നതിന് മുൻപ് തന്നെ മരിച്ചു വീഴുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ വെല്ലുവിളി ഉയർത്തി കൊറോണ വൈറസ്. രോഗ ലക്ഷണങ്ങൾ കാണും മുമ്പേ മരിച്ചു വീഴുന്നു . കൊറോണ ബാധയുടെ ലക്ഷണങ്ങൾ കാണുന്നതിന് മുൻപേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 56 ആളുകൾ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകൾ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകൾ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.

വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്ന് എല്ലാ വന്യമൃഗങ്ങളേയും വിൽപന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേർപ്പെടുത്തി. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് പടരുന്നതിന്റെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു വ്യക്തി രോഗബാധിതനായാൽ അയാൾ പോലും അറിയാതെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്.

Tags :