കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ അവസാന രോഗിയും ആശുപത്രി വിട്ടു ; ചൈന ഇനി കൊറോണ മുക്തം

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ അവസാന രോഗിയും ആശുപത്രി വിട്ടു ; ചൈന ഇനി കൊറോണ മുക്തം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ അവസാന കൊറോണ വൈറസ് ബാധിതനായ രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊവിഡ് മുക്തമായതായി ചൈന.

വുഹാനിലെ എല്ലാ കൊവിഡ് രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വുഹാനില്‍ സുഖം പ്രാപിച്ച 80 രോഗികള്‍ ഞോായറാഴ്ച ആശുപത്രി വിട്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് പറഞ്ഞു.വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഡിസംബറിലാണ് കോവിഡ് വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടത്. വുഹാന്‍ നഗരത്തില്‍ ആകെ 46,452 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 56 ശതമാനമാണിത്. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് റോഡുകള്‍ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിക്കുകയും ചെയ്തിരുന്നു. വുഹാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടര്‍ച്ചയായി പരിശോധിച്ചും നിരീക്ഷിച്ചും വരികെയാണ്.