കൊല്ലത്ത് കോവിഡ് പോസിറ്റീവായ ‘കൊറോണ’ പ്രസവിച്ചതു പെൺകുഞ്ഞിനെ ;യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചത്‌ ഗര്‍ഭസംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

കൊല്ലത്ത് കോവിഡ് പോസിറ്റീവായ ‘കൊറോണ’ പ്രസവിച്ചതു പെൺകുഞ്ഞിനെ ;യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചത്‌ ഗര്‍ഭസംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയവേ ‘കൊറോണ’ പ്രസവിച്ചു. കോവിഡ് ബാധിച്ച്‌ കൊല്ലത്ത് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് കൊറോണ കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

കൊല്ലത്തെ ആശുപത്രിയില്‍ ഗര്‍ഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യയാണ് കൊറോണ. കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ കൊറോണ തന്റെ രണ്ടാമത്തെ കുഞ്ഞിനാണ് ഇന്നലെ ജന്മം നല്‍കിയത്. പേര് അര്‍പ്പിത.

 

പ്രസവം അടുത്തതിനെ തുടര്‍ന്ന് ഈ മാസം 10ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് കൊറോണ പെൺകുഞ്ഞിന് ജന്മം നൽകിയത്.

യുവതിയ്ക്ക് കോവിഡ് പോസറ്റീവ് ആണെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കാട്ടു എന്ന പേരില്‍ അറിയപ്പെടുന്ന കൊല്ലം മതിലില്‍ കാട്ടുവിള വീട്ടില്‍ ആര്‍ട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും. പ്രകാശവലയം എന്ന അര്‍ഥത്തിലാണു മകള്‍ക്കു കൊറോണ എന്ന പേര് ദമ്പതികൾ ഇട്ടത്.

കാട്ടുവിള വീട്ടുകാര്‍ക്ക് കൊറോണ എന്നതു മകളുടെ പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിന്റെ പേരും കൊറോണ എന്നാണ്. സ്ഥാപനം അടച്ചതിനാല്‍ ഇപ്പോള്‍ വീട്ടിലാണ് പാര്‍ലറിന്റെ പ്രവര്‍ത്തനം.

പ്രവാസിയായ കൊറോണയുടെ ഭര്‍ത്താവ് ജിനു ഇപ്പോള്‍ നാട്ടിലുണ്ട്. കൊറോണയുടെയും – ജിനുവിന്റെയും മൂത്തമകന്‍ അര്‍ണബ് (5) ആണ്.

Tags :