play-sharp-fill
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; വാട്‌സ് ആപ്പ് സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി എൻഡ് ടു എൻഡ്

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; വാട്‌സ് ആപ്പ് സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി എൻഡ് ടു എൻഡ്

സ്വന്തം ലേഖകൻ

കോട്ടയം : സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട് വാട്‌സ് ആപ്പിൽ സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി എൻഡ് ടു എൻഡ്.ലോകത്തിൽ നല്ലൊരു ശതമാനം ആൾക്കാരും വാട്സ്ആപ്പ് ഉപോയഗിയ്ക്കുന്നവരാണ്.അതിൽ വരുന്ന നല്ലതും ചീത്തയുമായ എല്ലാ സന്ദേശങ്ങളും ഷെയർ ചെയ്യുന്നവരുമാണ്.

അതുകൊണ്ട് തന്നെ വ്യാജസന്ദേശങ്ങളും മതസൗഹാർദം തകർക്കുന്ന രീതിയിലുള്ളതും, അക്രമങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളും കൂടുതലായി പ്രചരിക്കുന്നത് വാട്സ് ആപ്പ് വഴിയാണ്. ഇത് തെറ്റോ ശരിയോ എന്നറിയാതെ സന്ദേശങ്ങൾ ഷെയർ ചെയ്തവർക്കാണ് ഇനി പണി വരാൻ പോകുന്നത്.ഇവരെ കാത്തിരിക്കുന്നത് ജയിലുകളുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഡ് – ടു – എൻഡ് എൻക്രിപ്ഷൻ സംവിധാനം വാട്‌സ്ആപ്പ് നടപ്പിലാക്കിയതോടെ സന്ദേശങ്ങൾ ട്രാക്ക് ചെയ്യുകയെന്നുള്ളത് പൊലീസിന് വലിയ തലവേദനയാണ്. എന്നാലും, ഈ എൻക്രിപ്ഷന് നിങ്ങളെ പൂർണമായും ലക്ഷ്യമാക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.

കാരണം വാട്‌സ്ആപ് നിങ്ങൾ അയക്കുന്ന സന്ദേശങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. പൊലീസോ മറ്റ് അധികൃതരോ ചോദിച്ചാൽ നൽകുന്നതിനായി. മെസേജുകൾ എൻക്രിപ്റ്റഡാണെങ്കിലും പൊലീസിന് നിങ്ങളുടെ പേര്, ഐപി അഡ്രസ്, മൊബൈൽ നമ്പർ, ലൊക്കേഷൻ, മൊബൈൽ നെറ്റ്വർക്ക്, മൊബൈൽ ഫോൺ ഏത് രീതിയിലുള്ളത് എന്നിവയടക്കമുള്ള വിവരങ്ങൾ ലഭിക്കും.

ചില കാര്യങ്ങൾ വാട്‌സ്ആപ്പിൽ ചെയ്താൽ അത് നിങ്ങൾ ജയിലിൽ പോകുന്നതിന് പോലും കാരണമാകും.

1. ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയാൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളെ ട്രാക്കുചെയ്യാനും ജയിലിലടയ്ക്കാനും സാധിക്കും.

2. മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ അറസ്റ്റ് ചെയ്യാനാകും.

3. വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തുന്നതായി സ്ത്രീകൾ പരാതി നൽകിയാൽ നിങ്ങൾക്കെതിരെ കേസ് എടുക്കാനാകും.
4.അശ്ലീല ദൃശ്യങ്ങൾ പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങഅങൾ,വീഡിയോകൾ എന്നിവ പങ്കിട്ടാൽ അറസ്റ്റ് ചെയ്യും.
5. മറ്റൊരാളുടെ പേരിലോ, വ്യാജ വിവരങ്ങൾ നൽകി നേടിയ ഫോൺ നമ്പരിലോ വാട്‌സ്ആപ്പ് അക്കൗണ്ട് ആരംഭിച്ചാൽ കേസ് എടുക്കാനാകും.

6. ഏതെങ്കിലും മതത്തിനെതിരെയോ ആരാധനാലയത്തിനെതിരെയോ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നിങ്ങളെ അറസ്റ്റ് ചെയ്യാനാകും.

7. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ വ്യാജ വാർത്തകളോ ചിത്രങ്ങളോ പ്രചരിപ്പിച്ചാൽ കേസ് എടുക്കാവുന്നതാണ്.

8. മയക്കുമരുന്നോ മറ്റ് നിരോധിത വസ്തുക്കളോ വിൽക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കരുത്.

9. നിയമവിരുദ്ധമായി ആളുകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് വാട്സ്ആപ്പിൽ പങ്കുവച്ചാൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയും

10. അശ്ലീല ക്ലിപ്പുകൾ, ഒളി ക്യാമറ ദൃശ്യങ്ങൾ പങ്കുവച്ചാൽ നിങ്ങൾക്കെതിരെ കേസ് എടുക്കാനാകും.