play-sharp-fill
ആശങ്ക വേണ്ട….! സംസ്ഥാനത്ത് രണ്ടാമത് കൊറോണ വൈറസ് സ്ഥിരീകരിച്ചത് പ്രാഥമിക നിഗമനം മാത്രം : ആരോഗ്യമന്ത്രി കെ.കെ ശൈലജ

ആശങ്ക വേണ്ട….! സംസ്ഥാനത്ത് രണ്ടാമത് കൊറോണ വൈറസ് സ്ഥിരീകരിച്ചത് പ്രാഥമിക നിഗമനം മാത്രം : ആരോഗ്യമന്ത്രി കെ.കെ ശൈലജ

സ്വന്തം ലേഖകൻ

കൊല്ലം: ആശങ്ക വേണ്ട, സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചെന്നത് പ്രാഥമിക നിഗമനം മാത്രം, അന്തിമ പരിശോധന ഫലം കിട്ടിയാൽ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.


ആലപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്കാണ് കൊറോണ പോസിറ്റീവാകാൻ സാധ്യത, ആ രോഗി ഐസൊലേഷൻ വാർഡിലാണെന്നും, വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രദ്ധയോട് കൂടിയ പ്രവൃത്തിയാണ് നടത്തി വരുന്നത്. വുഹാനിൽ നിന്ന് വരുന്ന ഓരോരുത്തരെയും കണ്ടെത്തി ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള പരിശോധന ഫലങ്ങൾ വരാൻ വൈകുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു