കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് ഇന്ന് മാത്രം വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേർ

കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് ഇന്ന് മാത്രം വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേർ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം വൈറസ് ബാധിച്ച് മരിച്ചത് മൂന്ന് പേർ.

വൈറസ് ബാധിച്ച് പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64), മലപ്പുറം തൂത സ്വദേശി മുഹമ്മദ് (85),പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യുമോണിയ ബാധിച്ചതിന് പിന്നാലെ ഏലിക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. ഇവരുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന മുഹമ്മദിനെ ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മുഹമ്മദിന്റെ മരണം സംഭവിച്ചത്.

ഇന്നലെയാണ് ദേവസ്യ ഫിലിപ്പോസ് മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നത് ഇന്നാണ്. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.