കൊറോണ പടരാൻ കാരണം അള്ളാഹുവിന്റെ കോപം : വിവാദ മർക്കസ് തലവന്റെ വെളിപ്പെടുത്തൽ സാമൂഹ മാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചത് അള്ളാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീൻ മർക്കസ് തലവൻ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ഇതോടെ വിവാദ മർക്കസ് തലവന്റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ നിർദ്ദേശം ലംഘിച്ച് നിസാമുദ്ദീൻ മർക്കസിൽ തബ്ലീസ് മതസമ്മേളനം സംഘിടിപ്പിച്ചത് സാദിയുടെ നേതൃത്വത്തിൽ ആണ്. പള്ളിയിൽ നിന്നും ആളുകൾ ഒരു കാരണവശ്ശാലും പുറത്തുപോകരുതെന്ന് നിർദ്ദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് പുതിയ സന്ദേശം പുറത്തുവന്നിരിക്കുന്നത്. മനുഷ്യരുടെ ചെയ്തികൾ അല്ലാഹുവിൽ കോപം ഉളവാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ കോപംമൂലമാണ് ലോകത്ത് കൊറോണ വൈറസ്ബാധ പടർന്നത്. എല്ലാവരും പ്രാർത്ഥനകൾ തുടരണം. അല്ലാഹുവിനല്ലാതെ ഒരു ഡോക്ടർക്കും മരുന്നിനും വൈറസ് രോഗബാധ തടയാൻ കഴിയില്ലെന്നും സാദി പറയുന്നു.
സംഭവം വിവാദമായതോടെ നിസാമുദ്ദീൻ മർക്കസ് തലവൻ മൗലാനാ സാദി നിലവിൽ ഒളിവിലാണ്. വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സാദി ഒളിവിൽ പോയത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
നിദ്ദേശം ലംഘിച്ചതിന്റെ പശ്ചാത്തലത്തിൽ മൗലാനാ മുഹമ്മദ് സാദി ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവും, ദുരന്തനിവാരണ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഡൽഹി ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്.
ഡൽഹിയിൽ വച്ച് നടന്ന നിസാമുദ്ദീൻ സമ്മേളനത്തിൽ 824 വിദേശികൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 2361 ആളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹി സർക്കാരും പൊലീസും സമ്മേളനം നടത്തുന്ന സ്ഥലം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്.
രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിസാമുദ്ദീനിൽ എത്തി എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം. 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അവിടെ തമ്പടിച്ചിരുന്നു. മരണപ്പെട്ടവർ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്നവരിൽ ഇതുവരെ 75 ഓളം പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അൻപതോളം പേർ തമിഴ്‌നാട്ടിൽ മടങ്ങി എത്തിയവരാണ്.
ഡൽഹിയിൽ നടന്ന വിവാദ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ അടക്കമുള്ളവർക്ക് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം നിസാമുദീൻ മതസമ്മേളനത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയിൽ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരായിരുന്നു. ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയായിരുന്നു.