Spread the love

ത്യാ​ഗത്തിന്റെയും ആത്മസമ‍‌‍‌ർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ.

video
play-sharp-fill

പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണമായ ജീവിതം അനുസ്മരിച്ചാണ് ഇസ്‌ലാം മതവിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്.

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടും.

പ്രാർഥനകൾക്ക് ശേഷം പരസ്പരം ആശംസകൾ കൈമാറിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായും പെരുന്നാൾ ആഘോഷങ്ങൾ പുരോഗമിക്കും.