
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്.
കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തത്.
വധശ്രമത്തിനുള്ള വകുപ്പും ചേർത്തു.
കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും പ്രതികള്‍ “ഇവന്മാരെ കൊല്ലടാ ” എന്ന് ആക്രോശിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. വാഹനം തല്ലി തകർത്തതിന് പിഡിപിപി ആക്ടും ചുമത്തി.
ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു.
അക്രമത്തില്‍ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി.







