
സൗദി പൗരന്റെ മകൻ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ തടവിലായിരുന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി.
നീണ്ട 20 വർഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുല്‍ റഹീം മോചിതനായി നാട്ടിലേക്ക് തിരിക്കുന്നത്. സൗദി സമയം രാത്രി 11.55ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സില്‍ രാവിലെ 7.35ന് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിറങ്ങും.
ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടില്‍ എത്തിച്ച് എമിഗ്രെഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പില്‍ അറിയിച്ചു.







