
കോതമംഗലം: ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസില്‍ മുൻ ജീവനക്കാരി കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യനടക്കം നാലുപേർക്കിതെരെ കേസെടുത്ത് കോതമംഗലം പൊലീസ്.
ജീവനക്കാർ തന്നെ തട്ടിപ്പ് നടത്തിയ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചു. സൊസൈറ്റിയുടെ ലീഗല്‍ റിക്കവറി വിഭാഗം നല്‍കിയ പരാതിയിലാണ് എഫ്‌ഐആർ ഇട്ടത്.
ഭാരത് ലജ്ന ഹൗസിങ് കോപ്പറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, കോതമംഗലം എം.എ. കോളേജില്‍ നിന്ന് സീനിയർ ക്ലർക്കായി വിരമിച്ച ടി.ടി. ജേക്കബ് എന്നിവർക്ക് എതിരെയാണ് കേസ്. 2021 ല്‍ ജോലിയിരിക്കെ, സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഇത് പ്രതികള്‍ പിൻവലിച്ചു, ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തല്‍. പണം മാറ്റയതിന്റെ അടക്കം ബാങ്ക് രേഖകള്‍ സഹിതമാണ് സൊസൈറ്റിയുടെ ലീഗല്‍ ആൻഡ് റിക്കവറി വിഭാഗത്തിൻ്റെ പരാതി.
നേരത്തേയും പണം തട്ടിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട് സോണിയ സെബാസ്റ്റ്യൻ. ചാർട്ടേഡ് അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം തട്ടിയ കേസില്‍ സോണിയയെ എറണാകുളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ഈ അടുത്താണ്.
സോണിയ പലരേയും സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കിയതില്‍ നാലോളം കേസില്‍ പ്രതിയായിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർ തന്നെ തട്ടിപ്പില്‍ പങ്കാളികളായതിനാല്‍, ആഭ്യന്തര പരിശോധനയും നടപടികളും തുടങ്ങിയെന്ന് ബിഎല്‍എം അറിയിച്ചു.







