കേരളത്തിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജില്ല തിരിച്ച് ലോക് ഡൗണിന് നീക്കം

കേരളത്തിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നു; സംസ്ഥാനത്ത് ജില്ല തിരിച്ച് ലോക് ഡൗണിന് നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജില്ലതിരിച്ച് ലോക്ക് ഡൗണിന് നീക്കം. കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഉറവിടം അറിയാത്ത കൊറോണകേസുകൾ റിപ്പോർട്ട് ചെയ്യുന്നതും അധികൃതരെ അലട്ടുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ വീട്, സ്ഥലം എന്നിവ നോക്കി ഓരോ ജില്ലതോറും കണ്ടയിൻമെന്റ് സോണുകൾ തീരുമാനിക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,ഓഫീസുകളിൽ എല്ലാ ജീവനക്കാരും എത്തണമെന്ന നിർദ്ദേശവും പിൻവലിച്ചിട്ടുണ്ട്. ഒരാൾക്ക് രോഗബാധ ഉണ്ടായാൽ ഓഫീസ് പൂർണമായി അടച്ചിടേണ്ടി വരുമെന്നതിനാലാണിത്.

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.സംസ്ഥാനത്ത് സാമൂഹവ്യാപനം നടന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സർക്കാർ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.