വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മിന്നല്‍ പരിശോധന. വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതിയെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത് . പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിദ്യാര്‍ഥികളെ കയറ്റുന്നതെന്നും അതുവരെ ബസിനു സമീപം ക്യൂ നിര്‍ത്തുകയാണെന്നുമായിരുന്നു പരാതി.
ഇതേത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തുകയും വിദ്യാര്‍ഥികളെ ക്യൂ നിര്‍ത്താതെ ബസില്‍ കയറ്റി വിടുകയും ചെയ്തു. വിദ്യാര്‍ഥികളെ ക്യൂ നിര്‍ത്താന്‍ പാടില്ലെന്നും മാന്യമായി പെരുമാറണമെന്നും ബസ് ജീവനക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്ക സ്റ്റാന്‍ഡുകളിലും വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മിനിറ്റ് സന്പ്രദായം തുടരുകയാണെന്നു പരാതിയുയര്‍ന്നിട്ടുണ്ട്. ബസ് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് മാത്രമാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നത്. അതുവരെ പൊരിവെയിലത്ത് ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ബസില്‍ കയറിയാല്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ ജീവനക്കാര്‍ സമ്മതിക്കാറില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി മറ്റു സുഹൃത്തുക്കള്‍ വരുവാനായി കാത്തു നില്‍ക്കുകയും എല്ലാവരും കൂടി ഒരുമിച്ച് ഒരു ബസിന് കയറുന്ന പ്രവണതയാണ് ഉള്ളതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
കോട്ടയം ആര്‍ടിഒ ടോജോ എം. തോമസിന് ലഭിച്ച പരാതിയെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി എംവിഐ ഷാനവാസ് അഹമ്മദ്, എഎംവിഐമാരായ ഒ.ഐ. അന്‍ഷാദ്, ഹരികൃഷ്ണന് എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.