ഇല്ലിക്കലിൽ സംരക്ഷണ ഭിത്തി തകർന്നത് വിജിലൻസ് അന്വേഷണം വേണം : കോൺഗ്രസ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു

ഇല്ലിക്കലിൽ സംരക്ഷണ ഭിത്തി തകർന്നത് വിജിലൻസ് അന്വേഷണം വേണം : കോൺഗ്രസ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഇല്ലിക്കലിൽ മീനച്ചിലാറിന്റെ സംരക്ഷണ ഭിത്തി തകർന്നു വെള്ളത്തിൽ വീണ സംഭവത്തിൽ അന്വേഷണം നടത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭത്തിൽ അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇറിഗേഷൻ വകുപ്പ് 19 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം തകർന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.25 കോടി രുപയാണ് ഇല്ലിക്കൽ – തിരുവാർപ്പ് റോഡ് നവീകരണത്തിന് അനുവദിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത പ്രവർത്തി പകുതി പൂർത്തികരിക്കുമ്പോഴാണ് ചേരിക്കൽ ഭാഗം തകരുന്നത് , ഇത് പി.ഡബ്യുഡി , ഇറിഗേഷൻ വകുപ്പുകൾ തമ്മിൽ ആലോചന ഇല്ലാത്തത് മൂലമെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ ആരോപിച്ചു , ഇറിഗേഷൻ സംരക്ഷണഭിത്തിയിൽ പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണം നടത്തുമ്പോൾ ഇറിഗേഷൻ അനുമതി വാങ്ങേണ്ടിയിരുന്നു അതുണ്ടായില്ലന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

അതിനാൽ ഗവൺമെന്റിന് ഇപ്പോൾ 3.5 കോടി രൂപ അധിക ബാധ്യതയാണ് വന്നിരുക്കുന്നത്. ആയതിന് ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെടു
ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ ആദ്യം വെള്ളം കയറുന്ന ഭാഗമാണിത് , ഏറ്റവും ശക്തമായ ഒഴുക്കും , ജലനിരപ്പ് ഏറ്റവും കൂടുതലുള്ള ഭാഗമാണിത് .

ഒരു വർഷം മുൻപാണ് ഇവിടെ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ 19 ലക്ഷം രൂപയോളം ചിലവഴിച്ച് സംരക്ഷ ഭിത്തി നിർമ്മിച്ചത് , ഈ സംരക്ഷണഭിത്തി പര്യാപ്തമല്ലന്ന് നാട്ടുകാർക്ക് അന്നേ പരാതി ഉണ്ടായിരുന്നു. ഈ ഭാഗത്താണ് ഏകദേശം 1 മീറ്ററോളം ഉയരത്തിൽ റോഡ് ഉയർത്തിയത് ഈ പ്രവർത്തനത്തിന് ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങേണ്ടതായിരുന്നു അത് ഉണ്ടായില്ല എന്നത് ഗൗരവമുള്ള വിഷയമാണ്.

താഴത്തങ്ങാടി ബസ് അപകടം നടന്ന അറുപുഴ ഭാഗത്ത് നിർമ്മിച്ച രീതിയിലുള്ള സംരക്ഷണ ഭിത്തിയാണ് ഈ ഭാഗത്ത് വേണ്ടത് . ലോക് ഡൗണും ഭാഗ്യവും കൊണ്ട് മാത്രമാണ് ഇവിടെ ഒരു വൻ ദുരന്തം ഉണ്ടാകാതെ പോയത് ,സംഭവത്തിൽ അടിയന്തരമായി പ അന്യേഷണം വേണമെന്നും റൂബി ചാക്കോ ആവശ്യപ്പെട്ടു