‘പങ്കെടുക്കുന്നത് അഭിമാനം’; കോണ്‍ഗ്രസ് മുൻ ഡിസിസി അധ്യക്ഷനും മുൻ ജനറല്‍ സെക്രട്ടറിയും നവകേരള സദസില്‍

‘പങ്കെടുക്കുന്നത് അഭിമാനം’; കോണ്‍ഗ്രസ് മുൻ ഡിസിസി അധ്യക്ഷനും മുൻ ജനറല്‍ സെക്രട്ടറിയും നവകേരള സദസില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോര്‍ജും ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സജി ചാക്കോയും നവ കേരള സദസ്സില്‍ പങ്കെടുക്കാനെത്തി.

നവകേരള സദസില്‍ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോണ്‍ഗ്രസില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു.

കോണ്‍ഗ്രസിന്റെ ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇരു നേതാക്കളും നവകേരള സദസ്സില്‍ എത്തിയത്. ഇരുവരെയും സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനു പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിലെ നവകേരള സദസില്‍ രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ക്ഷണണ്‍ ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം.

തുടര്‍ന്ന്, ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും.