play-sharp-fill
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ച് തകര്‍ത്ത് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു

ഹരിപ്പാട്: ബസ് യാത്രക്ക് ഇടയില്‍ മാസ്‌ക്ക് ധരിക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് യാത്രക്കാരന്‍റെ ക്രൂര മര്‍ദ്ദനം. ഹരിപ്പാട് കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സജീവനാണ് യാത്രക്കാരന്റെ മര്‍ദനത്തിനിരയായത്. സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.45 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കില്‍ വെച്ചായിരുന്നു സംഭവം.

ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപെട്ട ഓഡിനറി ബസ്സിലാണ് സംഭവം. അമ്പലപ്പുഴയിൽ നിന്നും ബസ്സില്‍ കയറിയ ഒരു യാത്രക്കാരന്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇതിനെ സജീവന്‍ ചോദ്യം ചെയ്തതോടെ സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയും മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകയും ചെയ്തു. ബസ്സില്‍ വീണ് ഇടത് കൈക്കും ഗുരുതര പരിക്കേല്‍ക്കുകയും അക്രമിയായ യാത്രക്കാരന്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു.


കണ്ടക്ടര്‍ സജീവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്ബലപ്പുഴ സി ഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group