play-sharp-fill
റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട് ഞെട്ടി ഉപഭോക്താക്കൾ…..! ഉഴവൂരിൽ റേഷൻ കട വ്യാപാരിയായി കോട്ടയം ജില്ലാ കളക്ടർ;  ഉപഭോക്താക്കളുടെ പരാതികൾ നേരിട്ട് അന്വേഷിക്കാൻ മിന്നൽ പരിശോധന

റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട് ഞെട്ടി ഉപഭോക്താക്കൾ…..! ഉഴവൂരിൽ റേഷൻ കട വ്യാപാരിയായി കോട്ടയം ജില്ലാ കളക്ടർ; ഉപഭോക്താക്കളുടെ പരാതികൾ നേരിട്ട് അന്വേഷിക്കാൻ മിന്നൽ പരിശോധന

സ്വന്തം ലേഖിക

ഉഴവുർ: താങ്കൾ സ്ഥിരമായി എത്താറുള്ള റേഷൻ കടയിലെ പുതിയ വ്യാപാരിയെ കണ്ട്, റേഷൻ കടയിൽ എത്തിയ ഉപഭോക്താക്കൾ ഒന്ന് ഞെട്ടി.

വെറെ ആരുമല്ല, റേഷൻ കട വ്യാപാരിയായി എത്തിയിരിക്കുന്നത് ജില്ലാ കളക്ടറാണ്. ഉഴവൂരിലെ റേഷൻ കടയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കടകളിലെ സ്ഥിതികൾ വിലയിരുത്തുവാൻ ആണ് കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ എത്തിയത്. കടയിൽ എത്തിയ ഉപഭോക്താക്കളുടെ റേഷൻ കാർഡ് വാങ്ങി ആവശ്യമായ സാധനങ്ങൾ രേഖപ്പെടുത്തി റേഷൻ കടയെ കുറിച്ച് പരാതികൾ ഉണ്ടോയെന്ന് അന്വേഷണം നടത്തി.

സംസ്ഥാന ഭക്ഷ്യസുരക്ഷാ – പൊതുവിതരണാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന.