ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ചെന്നൈ എഗ്മോറിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ചെന്നൈ എഗ്മോറിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചെന്നൈ: എഗ്മോറിൽ ഭിക്ഷക്കാരന്റെ വേഷത്തിൽ എത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് കോളേജ് അധ്യാപകൻ. അസിസ്റ്റന്റ് പ്രൊഫസറായ കുമാരസ്വാമി(58)യെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 38കാരിയായ ഭാര്യ ജയവാണിയുടെ പരാതിയെ തുടർന്നാണ് പോലീസ് കുമാരസ്വാമിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ കുമാരസ്വാമി എഗ്നമോറിലെ ഒരു കോളേജിൽ ഹിസ്റ്ററി വിഭാഗം അധ്യാപകനാണ്. ഇയാളുടെ ഭാര്യ ജയറാണി സമീപത്തെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയാണ്. ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളും ഒരു മകളുമുണ്ട്. 12 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ വർഷങ്ങളായി എഗ്മോറിലാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുന്ന ദിവസം രാത്രി 7 മണിയോടെ എഗ്മോർ ബസ് സ്‌റ്റോപ്പിൽ ബസിറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നുവരികയായിരുന്നു ജയവാണി. ആംഗ്ലോ-ഇന്ത്യൻ ക്വാർട്ടേഴ്‌സ് റോഡിൽ എത്തിയപ്പോൾ യാചക വേഷത്തിൽ കുമാരസ്വാമി ജയവാണിയുടെ സമീപം എത്തി. തുടർന്ന് ഇയാൾ അപ്രതീക്ഷിതമായി ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജയവാണിയുടെ മുഖത്ത് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ കൈകൾ കൊണ്ട് മുഖം മറച്ച ശേഷം ജയവാണി ഓടി രക്ഷപെടുകയായിരുന്നു.

എന്നാൽ പിന്തുടർന്നെത്തിയ കുമാരസ്വാമി തുടരെതുടരെ ജയവാണിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. ജയവാണിയുടെ കരച്ചിൽകേട്ട് ആളുകൾ ഓടിക്കൂടിയതോടെ കുമാരസ്വാമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. നാട്ടുകാർ ഉടനെ ജയവാണിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക ശേഷം പോലീസ് സ്‌റ്റേഷനിൽ എത്തിയ ജയവാണി ഭർത്താവ് കുമാരസ്വാമിക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം പോലീസ് കുമാരസ്വാമിയെ അറസ്റ്റ് ചെയ്തു.