സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ

സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കാസർകോട് : സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ലഹരി സംഘത്തിന്റെ ആക്രമണം. കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് വെച്ചാണ് സംഭവം.

സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്കൂൾ പരിസരത്തെ ലഹരിയുപയോഗം ചോദ്യംചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

പരാതിയെ തുടർന്ന് പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശങ്ങളിൽ ലഹരി സംഘത്തിന്റെ വിളയാട്ടം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.