video
play-sharp-fill
കാപ്പിയിൽ ഇതൊന്നു ചേർത്ത് കുടിച്ചു നോക്കൂ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഉരുകി പോകും

കാപ്പിയിൽ ഇതൊന്നു ചേർത്ത് കുടിച്ചു നോക്കൂ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഉരുകി പോകും

ബു ള്ളറ്റ് പ്രൂഫ് കോഫിയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? സിനിമാതാരം അതിഥി റാവു ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച്‌ പറയുകയുണ്ടായി.

അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചു കൊണ്ടാണ്. എന്നാല്‍ സിനിമാതാരങ്ങള്‍ കുടിക്കുന്ന വലിയ കാപ്പിയാണ് ഇതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. വെണ്ണയും കാപ്പിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന ഒരു ആരോഗ്യകരമായ കോഫി ആണിത്. ഇത് സ്ഥിരമായി കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ബുള്ളറ്റ് പ്രൂഫ് കോഫി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങനെയെന്നും, ഇത് പതിവാക്കിയാല്‍ നിങ്ങള്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കുമെന്നും നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുള്ളറ്റ് പ്രൂഫ് കോഫി

വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു കോഫിയാണ് ബുള്ളറ്റ് പ്രൂഫ് കോഫി. കോഫിയില്‍ ബട്ടറും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്ന ഈ കോഫിയാണിത്. ബുള്ളറ്റ് പ്രൂഫ് ഡയറ്റിന്റെ ഭാഗമായി 2011-ല്‍ ഡേവ് ആസ്പ്രേയാണ് ഈ കോഫി കണ്ടുപിടിച്ചത്.

തയ്യാറാക്കാം

ഇത് തയ്യാറാക്കാൻ ഉപ്പില്ലാത്ത വെണ്ണ 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ ഒരു മിക്സിയുടെ ജാറില്‍ ചേർക്കുക. ഇതിലേയ്ക്ക് ഒരു ഗ്ലാസ്സ് കോഫിയ്ക്ക് ആവശ്യമായ ചൂടുവെള്ളവും, ആവശ്യത്തിന് ഇൻസ്റ്റന്റ് കാപ്പിപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാല്‍ നിങ്ങള്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

ശരീരഭാരം

ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഈ കോഫി സഹായിക്കും. കാരണം, ബ്രേക്ക്ഫാസ്റ്റിന് പകരമായി കുടിക്കുന്നതാണ് ബുള്ളറ്റ് കോഫി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരത്തിനുപകരം ഈ കോഫി പതിവാക്കുമ്ബോള്‍, വയർ വേഗത്തില്‍ നിറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. ദീർഘനേരത്തേയ്ക്ക് വിശപ്പ് തോന്നുകയും ഇല്ല. ഇത് ശരീരഭാരം കുറയ്ക്കാനും, അമിതമായി വണ്ണം വെക്കാതിരിക്കാനും സഹായിക്കും.

എല്ലാകാര്യത്തിനും വ്യക്തത

നമ്മുടെ മാനസികാവസ്ഥ കൃത്യമായാല്‍ മാത്രമേ, മെന്റല്‍ ക്ലാരിറ്റി ഉണ്ടാവുകയുള്ളൂ. മെന്റല്‍ ക്ലാരിറ്റി ഉണ്ടെങ്കില്‍ മാത്രമേ, കൃത്യമായി തീരുമാനങ്ങള്‍ എടുക്കാൻ സാധിക്കൂ. ഇത്തരത്തില്‍ നിങ്ങളുടെ മെന്റല്‍ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. എന്നും പതിവായി ബുള്ളറ്റ് പ്രൂഫ് കോഫി കുടിച്ചാല്‍, ഓർമ്മശക്തി വർദ്ധിക്കും. കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കി എടുക്കാൻ സാധിക്കും. ബുദ്ധി വർദ്ധിക്കും. കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും.

ദഹനം

അന്നനാളത്തിന്റെ ആരോഗ്യം പരിപാലിക്കാൻ ഈ പാനീയം പതിവാക്കുന്നത് വളരെ നല്ലതാണ്. അന്നനാളത്തിലെ മൈക്രോബയോം വർദ്ധിക്കാൻ ഇത് സഹായിക്കുന്നു. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച്‌ നിർത്താനും ഇത് സഹായിക്കും.

എനർജി

ഒരു ദിവസം പ്രവർത്തിക്കാൻ ആവശ്യമായ എനർജി നിങ്ങള്‍ക്ക് ഈ പാനീയത്തില്‍ നിന്നും ലഭിക്കുന്നതാണ്. കാരണം, ഇത് കുടിച്ച്‌ കഴിയുമ്ബോള്‍ വയർ വേഗത്തില്‍ നിറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. കൂടാതെ, ഈ പാനീയം വളരെ വേഗത്തില്‍ ദഹിക്കാതെ കിടക്കുന്നതിനാല്‍, ദീർഘനേരം എനർജി നിലനില്‍ക്കാൻ ഇത് സഹായിക്കും.

ദോഷവശങ്ങള്‍

ഏതൊരു സാധനത്തിനും ഗുണം എന്നതുപോലെ ദോഷവശങ്ങളും ഉണ്ട്. ഈ പാനീയത്തില്‍ പോഷകങ്ങള്‍ വളരെ കുറവാണ്. അതിനാല്‍, അമിതമായി കുടിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവും ഇല്ല. കൂടാതെ, സാച്വുറേറ്റഡ് ഫാറ്റും ഇതില്‍ കൂടുതലാണ്. ആയതിനാല്‍, ഒരു കപ്പില്‍ കൂടുതല്‍ കഴിച്ചാല്‍, അമിതവണ്ണത്തിനും, ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. കൊളസ്ട്രോള്‍ വർദ്ധിക്കാനും ഇത് വഴിയൊരുക്കാം. അതിനാല്‍ മിതമായി കഴിക്കുക. ഈ പാനീയത്തിന്റെ കൂടെ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഇടവേളകളില്‍ കഴിക്കാം. ഈ പാനീയം പതിവാക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.