മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് നാടിന് സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്.

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഈ വർഷത്തെ സിക്കി എക്‌സലൻസ് അവാർഡ് 2020 നായി മാറ്റി വച്ചിരുന്ന തുകയാണ് പരിപാടി വേണ്ടെന്നു വച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ കൊറോണക്കാലത്ത് 3000 മാസ്‌കുകളും, ആയിരം സാനിറ്റൈസറും, 1200 കുപ്പി വെള്ളവും കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു സിക്കി ഭാരവാഹികൾ കൈമാറിയിരുന്നു.

ഇത് കൂടാതെ ലോക്ക് ഡൗൺ കാലത്തു നിരത്തുകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു ഭക്ഷണ വിതരണം വിതരണം ചെയ്യുന്നതിനുള്ള തുക കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികൾക്കു കൈമാറുകയും ചെയ്തിരുന്നു.

കൊറോണ കണ്ടെയ്ൻമെന്റ് ഏരിയ ആയ വടയാറിൽ 1300 മാസ്‌കുകളാണ് സിക്കിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്.
കേരളത്തെ നടുക്കിയ പ്രളയ സമയത്ത് 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ കൈമാറിയിരുന്നതായും പ്രസിഡന്റ് വിൽസൺ ജേക്കബ്, വൈസ് പ്രസിഡന്റ് ടി.ശശികുമാർ,
സെക്രട്ടറി ജോജോ കുര്യൻ, ട്രഷറർ ഷാജൻ ജോൺ, എന്നിവർ അറിയിച്ചു.