സംസ്ഥാനത്തിന് ആശ്വാസദിനം: ഏഴു പേർക്ക് രോഗം ഭേദമായി; കൊറോണ സ്ഥിരീകരിച്ചത് ഒരാൾക്കു മാത്രം; അക്ഷയ സെൻ്ററുകൾ തുറക്കാനുള്ള നിർദേശം ; ഇളവുകളുടെ കാര്യത്തിൽ തീരുമാനം നാളെ

സംസ്ഥാനത്തിന് ആശ്വാസദിനം: ഏഴു പേർക്ക് രോഗം ഭേദമായി; കൊറോണ സ്ഥിരീകരിച്ചത് ഒരാൾക്കു മാത്രം; അക്ഷയ സെൻ്ററുകൾ തുറക്കാനുള്ള നിർദേശം ; ഇളവുകളുടെ കാര്യത്തിൽ തീരുമാനം നാളെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാൾക്കു മാത്രം. ഏഴു പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. 167 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊറേണ അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കണ്ണൂർ ജില്ലക്കാരനായ ഒരാൾക്കു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത് 367 പേർക്കു മാത്രമാണ്. ഇതിൽ ഇപ്പോൾ 167 പേർ മാത്രമാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 218 പേർ സംസ്ഥാനത്ത് രോഗം ഭേദമായി. നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ, ഈ സാഹചര്യത്തിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവ് നൽകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. നാളെ ഇളവുകൾ സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസുകളുടെ നികുതി അടയ്‌ക്കേണ്ടത് ഏപ്രിൽ 15 നാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ഏപ്രിൽ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ലേണേഴ്‌സ് ലൈസൻസ് കാലാവധി ആറുമാസം പൂർത്തിയാകുന്നതിനാൽ, ഈ സാഹചര്യത്തിൽ ലൈസൻസ് കാലാവധി പുനക്രമീകരിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വിദേശത്തു നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള അതിവേഗ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ക്യാമ്പുകൾ പ്രവർത്തനം ആരംഭിക്കും. യുഎഇയിലുള്ള മലയാളികൾ നാട്ടിലെത്തുന്ന സാഹചര്യം ഉണ്ടായാൽ ഇവരെ ക്വാറന്റൈൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.