കുറവിലങ്ങാട്ട്  കോൺഗ്രസിൻ്റെ കരുതലിന് നോ ലോക്ക് ഡൗൺ

കുറവിലങ്ങാട്ട് കോൺഗ്രസിൻ്റെ കരുതലിന് നോ ലോക്ക് ഡൗൺ

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: ലോക്ക് ഡൗണിലും കരുതലിന്റെ കരങ്ങൾ നീട്ടി കടപ്ലാമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകൻ ഇലയ്ക്കാട് പുല്ലാന്താനിക്കൽ പി വൈ ജോയിക്കാണ് കോൺഗ്രസ് ഒരു ലക്ഷം രൂപ വിഷു കൈനീട്ടമായി നൽകിയത്.

വീട് നശിച്ചതോടെ പടുത വലിച്ചുകെട്ടി അതിന്റെ കീഴിലാണ് ജോയിയും കുടുംബവും താമസിച്ചിരുന്നത്. വേനൽ മഴയും ശക്തമായ കാറ്റും ആരംഭിച്ചതോടെ ഇവരുടെ ജീവിതം ദുരിതപൂർണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ശ്രദ്ധയിൽ പെട്ട മുൻ മണ്ഡലം പ്രസിഡന്റും ഒന്നാം വാർഡ് മെമ്പറുമായ കെ ആർ ശശിധരൻ നായർ ഈ വിഷയം മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മുമ്പ് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലായിരുന്ന ഭവനനിർമ്മാണ പദ്ധതികളെല്ലാം സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ലയിപ്പിച്ചതോടെ അർഹതപ്പെട്ടവരുടെ കാത്തിരിപ്പും നീണ്ടുപോകുകയാണ്.

നടപടിക്രമങ്ങൾ സങ്കീർണ്ണമായതോടെ അർഹതപ്പെട്ട പലരും പട്ടികയ്ക്ക് പുറത്തായി. പഞ്ചായത്തുകൾ ലൈഫ് പദ്ധതിവിഹിതമായി ലക്ഷങ്ങൾ അടയ്ക്കുന്നുണ്ടെങ്കിലും മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിലോ ഫണ്ട് വിതരണം ചെയ്യുന്നതിലോ ഇടപെടാനും ആകില്ല.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയെയും ബാധിച്ചതോടെ വീടെന്ന സ്വപ്നവും അനിശ്ചിതത്വത്തിലായി. ഇതോടെയാണ് ജോയിക്ക് അടിയന്തിര സഹായം ലഭ്യമാക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്.

മണ്ഡലം പ്രസിഡന്റ് സിസി മൈക്കിളിന്റെ നേതൃത്വത്തിൽ സുമനസ്സുകൾ ചേർന്ന് പണം സമാഹരിച്ചത്.

കോൺഗ്രസ് പ്രവർത്തകരുടെ സഹായം മണ്ഡലം പ്രസിഡന്റ് സിസി മൈക്കിൾ, നേതാക്കളായ കെ ആർ ശശിധരൻ നായർ,അലക്‌സ് പടിക്കമ്യാലിൽ,അഭിലാഷ് ജോസഫ് സണ്ണി കാടിയംകുറ്റിയിൽ,രാജൻ കുടിലാനി,അനൂപ് എന്നിവർ ചേർന്ന് കൈമാറി