മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഓക്‌സിജൻ: ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും; ജീവനക്കാർക്ക് നിർദേശം നൽകിയെന്നു മാനേജ്‌മെന്റ്

മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഓക്‌സിജൻ: ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും; ജീവനക്കാർക്ക് നിർദേശം നൽകിയെന്നു മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അനുസരിച്ചു ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് മാനേജ്‌മെന്റ്. ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം എന്ന മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ഏപ്രിൽ 12 ഞായറാഴ്ച ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്ഥാപനം  അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥാപനം അടച്ചെങ്കിലും അടച്ചിട്ടിരുന്ന ദിവസങ്ങളിലെയെല്ലാം ശമ്പളം തൊഴിലാളികൾക്കു കൃത്യമായി നൽകി ഓക്സിജൻ മാതൃകയായിരുന്നു.. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഓക്സിജൻ്റെ അങ്കമാലി, കളമശേരി ഒഴികെയുള്ള എല്ലാ ഷോറൂമുകളും ഞായറാഴ്ച തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തന സമയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോറൂമുകൾ ഞായറാഴ്ച മാത്രമാണ് പ്രവർത്തിക്കുന്നതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ബുക്ക് ചെയ്യുന്നതിനു സംവിധാനമുണ്ട്. ഇലക്ട്രോണിക് വസ്തുക്കൾ ഇവിടെ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരമുള്ളവ നോക്കി ബുക്ക് ചെയ്യുവാൻ സാധിക്കും. മികച്ച  ഉല്പന്നങ്ങളും അവയുടെ പ്രത്യേകതകളും പറഞ്ഞ് മനസിലാക്കി തരുവാൻ വൈദഗ്ദ്ധ്യം നേടിയ ജീവനക്കാർ ഓക്സിജൻ്റെ എല്ലാ ഷോറൂമുകളിലുമുണ്ട്.  പ്രതിസന്ധിക്കാലത്തും ഉപഭോക്താക്കൾക്കു മികച്ച കസ്റ്റമർ സർവ്വീസ് ഒരുക്കി ഓക്‌സിജൻ വ്യത്യസ്തമാവുകയാണ്.