മുഖ്യമന്ത്രി പിണറായി വിജയൻ്റെ കേരള പര്യടനം:  കോട്ടയത്ത് എത്തിയ  മുഖ്യമന്ത്രിക്ക് കേരള ടാക്സി ഡ്രൈവേഴ്സ്  ഓർഗനൈസേഷൻ നിവേദനം സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ്റെ കേരള പര്യടനം: കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിക്ക് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കേരള പര്യടനത്തിൻ്റെ ഭാഗമായി കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിക്ക് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നിവേദനം സമർപ്പിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ, വാഹനങ്ങളിൽ ജി പി എസ് സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വാഹന ഗതാഗത വകുപ്പിന്റെ ഉത്തരവ് കോവിഡ് കാലഘട്ടം ചൂണ്ടിക്കാട്ടി കേരള ഗവൺമെന്റ് നൽകിയ ഇളവ് .2020 ഡിസംബർ മാസം മുപ്പത്തിയൊന്നാം തീയതി അവസാനിക്കുകയാണ്.

ഹൈക്കോടതി, വിധിയുടെ അടിസ്ഥാനത്തിൽ2021 ജനുവരി ഒന്നുമുതൽ. എല്ലാ വാഹനങ്ങൾക്കും. ജി പി എസ് നിർബന്ധമായും ഘടിപ്പിക്കണമെന്ന പുതിയ ഉത്തരവ് നിലനിൽക്കേ,നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസ്റ്റ് ടാക്സി മേഖലയിലാകെ കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെടുകയും,വാഹനങ്ങൾ ടെസ്റ്റ് ചെയ്യാൻ സാധിക്കാതെ വരികയും ഏകദേശം 10000 മുതൽ 15000 രൂപയോളം വിലവരുന്ന ജിപിഎസ് ഉപകരണം വാങ്ങാൻ കഴിയാത്ത സാഹചര്യവും ആണ്, ഇങ്ങനെ ഒരു നിവേദനം നൽകാനുള്ള കാരണം .

ടൂറിസ്റ്റ് ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഇളവുകൾ ഈ മേഖല ഉണർന്ന് പ്രവർത്തിക്കുന്ന ഒരു സാഹചര്യം വരെ നീട്ടി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്ന തിരിച്ചടികൾ തൊഴിലിനെ കാര്യമായി ബാധിച്ചുവെന്നും അതിനൊരു ശാശ്വതപരിഹാരം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇവയ്ക്കെല്ലാം സമയപരിധി നീട്ടി നൽകണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോട്ടയം നല്കിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. ടൂറിസ്റ്റ് ടാക്സി മേഖലയുടെ തകർച്ചകൾ ക്ക് ,ശാശ്വതപരിഹാരം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ