play-sharp-fill
എനിക്ക് ക്ലബ് ഹൗസിൽ അക്കൗണ്ടില്ല; ആൾമാറാട്ടം നടത്തുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു. വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി

എനിക്ക് ക്ലബ് ഹൗസിൽ അക്കൗണ്ടില്ല; ആൾമാറാട്ടം നടത്തുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു. വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്ലബ് ഹൗസിൽ തൻ്റെ പേരിലുള്ള ക്കൗണ്ടിനെതിരെ സുരേഷ് ഗോപി. ക്ലബ്ഹൗസ് ആപ്പ് തരംഗമാകുമ്ബോഴും ഈ പ്ലാറ്റ്‌ഫോമില്‍ വ്യാജന്മാരുടെ വിളയാട്ടമാണ്.

നിരവധി സെലിബ്രിറ്റികലുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പേരിലും നിരവധി വ്യന്മാന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. ഇതോടെ തനിക്ക് ക്ലബ്ഹൗസില്‍ അക്കൗണ്ടില്ലെന്നും ഇത്തരം അക്കൗണ്ടുകള്‍ രൂപപ്പെട്ടത് തന്നെ അലോസരപ്പെടുത്തുന്ന കാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

താന്‍ ക്ലബ്ബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന സൂചനയും സുരേഷ് ഗോപി നല്‍കുന്നുണ്ട്.

തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്.