കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായത് മേഘവിസ്ഫോടനം;  കണ്ടെത്തല്‍ കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന വിഭാഗത്തിൻ്റെത്;  നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക്

കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായത് മേഘവിസ്ഫോടനം; കണ്ടെത്തല്‍ കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന വിഭാഗത്തിൻ്റെത്; നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക്

സ്വന്തം ലേഖിക

കോട്ടയം: ഇന്നലെ കോട്ടയം, ഇടുക്കി ജില്ലകളിലായി ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തല്‍.

കൊച്ചി സര്‍വകലാശാലയിലെ അന്തരീക്ഷ പഠന വകുപ്പിൻ്റെതാണ് നിഗമനം.
കൊക്കയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. അതേ സമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ തുടങ്ങി. കരസേന, എന്‍ഡിആര്‍എഫ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍.

നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകളും അല്‍പ്പസമയത്തിനകം കുട്ടിക്കല്‍ എത്തും. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഹെലികോപ്ടര്‍ വഴി എത്തിക്കും.