play-sharp-fill
മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; കൂട്ടിക്കലില്‍ മരണം ഏഴായി; മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ; ഇനി കണ്ടെത്താനുള്ളത് 17 മൃതദേഹങ്ങൾ; തെരച്ചില്‍ തുടരുന്നു

മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; കൂട്ടിക്കലില്‍ മരണം ഏഴായി; മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ; ഇനി കണ്ടെത്താനുള്ളത് 17 മൃതദേഹങ്ങൾ; തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക

കോട്ടയം: കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി.

ഇതുവരെ ലഭിച്ചത് ഏഴ് മൃതദേഹങ്ങൾ. മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കാത്തിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കലിൽ നിന്ന് നേരത്തെ ഓട്ടോഡ്രൈവറായ ഓലിക്കല്‍ ഷാലറ്റിന്റെ(29) മൃതദേഹം കണ്ടെത്തിയിരുന്നു.
കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഫയര്‍ഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.