play-sharp-fill
സിവില്‍ തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി; സഹോദരങ്ങശ്‍ക്ക് എസ് ഐയുടെ വക മര്‍ദ്ദനവും അസഭ്യവര്‍ഷവും;  എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി;  ഉദ്യോ​​ഗസ്ഥർക്കെതിരെ സഹോദരങ്ങൾ ഹൈക്കോടതിയിൽ

സിവില്‍ തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി; സഹോദരങ്ങശ്‍ക്ക് എസ് ഐയുടെ വക മര്‍ദ്ദനവും അസഭ്യവര്‍ഷവും; എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; ഉദ്യോ​​ഗസ്ഥർക്കെതിരെ സഹോദരങ്ങൾ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ
നൂറനാട്: സിവില്‍ തര്‍ക്കത്തില്‍ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങള്‍ക്ക് നേരെ എസ്‌ഐയുടെ വക മര്‍ദ്ദനവും അസഭ്യവര്‍ഷവും.എസ്‌ഐ അരുണിനും 4 പോലീസുകാര്‍ക്കും എതിരെ ചങ്ങനാശേരി സ്വദേശികളായ ഷാന്‍ മോന്‍, സജിന്‍ എന്നിവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. എസ്‌ഐയെ കയ്യേറ്റം ചെയ്തെന്ന പേരില്‍ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി.

ഈ മാസം 8ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. നൂറനാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പരാതിക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. യുവാക്കളെ എസ്‌ഐ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും, ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. തന്നെ മര്‍ദ്ദിക്കരുതെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും പൊലീസ് അതിന് തയ്യാറായിരുന്നില്ല.


അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ പിന്നീട് സംഭവം മറയ്ക്കാന്‍ പൊലീസുകാര്‍ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എസ്‌ഐയെ കയ്യേറ്റം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കില്‍ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥര്‍ എസ്‌ഐയെ ഉപദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എസ്‌ഐയെ കയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടും പ്രതികള്‍ തന്നെയാണ് കയ്യേറ്റം ചെയ്തതെന്നും അസഭ്യം പറഞ്ഞതെന്നുമുള്ള വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നൂറനാട് പൊലീസ്.

ഫര്‍ണിച്ചത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു യുവാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പോലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. ഇവര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേ സമയം പ്രതികള്‍ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്തെന്നുമുള്ള വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നൂറനാട് പോലീസ്.